14 ജൂൺ, 2013


അരുത് കാട്ടാളാ......

മതേതരത്വത്തിന്റെ വാഴ്നിലങ്ങൾ ആകേണ്ട നമ്മുടെ വിദ്യാലയങ്ങളിൽ ചിലതിലെങ്കിലും ഇപ്പോൾ കൂട്ടമണിക്ക് ശേഷം കേൾക്കുന്ന  പ്രാർത്ഥനകൾ അങ്ങനെ അല്ല പാടി തീർക്കുന്നത്  എന്നാണ് ഈ ഉള്ളവന് തോന്നിയിട്ടുള്ളത്. അത് മാത്രമല്ല പലപ്പോഴും അത് ദൈവത്തോടുള്ള കെഞ്ചലൊ അല്ലെങ്കിൽ വാഴ്ത്തലോ എന്ന നിലയിൽ  സ്വയം ചുരുക്കപ്പെട്ടിരിക്കുന്നു.  അഖിലാണ്ട മണ്ഡലം അണിയിച്ചൊരുക്കി അതിനുള്ളിൽ ആനന്ദ ദീപം കൊളുത്തി വെളിച്ചം പകരുന്ന ദൈവത്തിനു എന്തിനാണ് അഹൂജ കോളാമ്പികളിൽ ഒരു കൂട്ട സ്തുതി.  കൂട്ട ഇരക്കലിന്റെ  ഈ ഗതികേട് കുട്ടിയുടെ ആത്മവിശ്വാസത്തെ തകർക്കുന്നുണ്ടോ ?
ഉത്തരം പറയാൻ വരട്ടെ
ഇനി ബാലാമണി അമ്മയുടെ ഒരു തർജ്ജമ  ചില മിനുക്കലുകളോടെ ഒന്ന് വായിക്കൂ

ബലമെനിക്കേകണം  സത്യത്തിൻ പാതയിൽ
 നിലകൊള്ളാൻ എപ്പോഴും ഈ ജഗത്തിൽ
കരളിൻ വെളിച്ചത്തിൽ  ശരിയെന്നു കാണ്മതെ
കരണങ്ങൾ  കൊണ്ടെന്നും ചെയ്തിടാനും.,......
മനുജരുമായി വേണ്ടുമിടപാടിലൊക്കെയും
കനിവും ഔദാര്യവും കാട്ടുവാനും
ഒരുനാളുമെന്നിൽനിന്നുളവായി പോകല്ലേ
പരനുൾനോവേൽക്കുവാൻ പോരും വണ്ണം
അരിശമിയന്നൊരു വാക്കുപൊലും
തെല്ലും അനുഭവമില്ലാത്ത  നോക്ക് പോലും .....
ഇഹ ലോക യാത്രയിൽ ഞാൻ ഇനി കണ്ടെത്താ--
നിടവരുവോർക്കെല്ലാം എന്നിലൂടെ
സുഖവും വെളിച്ചവും കൈവരാൻ എന്നിൽ
വിശ്വാസ ദീപം കൊളുത്തിടെണേ ......

ഇതിൽ ഒരു വ്യക്തിയുടെ , കുട്ടിയുടെ അകം  നിങ്ങൾക്ക്  വായിക്കാൻ ആയോ?
മാനവരാശിയുടെ  നന്മക്കു വേണ്ടിയുള്ള ഒരു തോന്നൽ  ഇത് ഉണ്ടാക്കുന്നില്ലേ ????


stop  reading ...start  reacting 

11 ജൂൺ, 2013

നമ്മുടെ പത്രക്കാർ  നമുക്ക് വേണ്ടത് നല്കുന്നുണ്ടോ ?
ഇന്ന് രാവിലെ ഇറങ്ങിയ വർത്തമാന പത്രങ്ങളിൽ വന്ന ചൂടൻ  വാർത്ത- രമേശ്‌ ചെന്നിത്തലയുടെ തിരുവനന്തപുരം മീറ്റ്‌ ദി പ്രസ്‌ - പത്രങ്ങൾ  റിപ്പോർട്ട്‌ ചെയ്ത രീതിയാണ് ഈ കുറിപ്പിന് കാരണം .'സമകാലീന രാഷ്ട്രീയവും കേരള വികസനവും ' എന്ന അത്യുഗ്രൻ  തലക്കെട്ടിൽ ചാരി നിന്ന് ചെന്നിത്തല എന്താണ് പറഞ്ഞത് എന്ന് പത്രക്കാർ  മാത്രമേ കേട്ടിട്ടുള്ളൂ. ജനം എന്താണ് വായിച്ചത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ രാഷ്ട്രീയത്തിലെ ചില  ചൂടൻ  സൈഡ് കമെന്റുകൾ  മാത്രം. ഒന്നാം പേജിലെ ഈ കൊച്ചു വർത്തമാനം ബാനർ  തലക്കെട്ടിൽ നിറം നല്കി എല്ലാ  കളർ പത്രങ്ങളും വിറ്റു.
ചിത്ര സഹിതം ഈ വാർത്ത  നല്കിയ പത്രങ്ങൾ വികസനത്തെക്കുറിച് ചെന്നിത്തല പറഞ്ഞത് ഒറ്റ വരിയിൽ  എങ്കിലും നല്കിയിരുന്നു എങ്കിൽ നല്കിയ വാർത്തക്ക്  മാത്രമല്ല ആ പരിപാടിക്കും പ്രസക്തി ഉണ്ടാകുമായിരുന്നു.
 kpcc പ്രസിഡന്റിനെ വെച്ച് ഒരു പരിപാടി നടത്തി അതിനെ ഇങ്ങനെ ക്ഷൗരം ചെയ്ത് വാർത്തയാക്കി വിളമ്പാൻ  ഒരു സാധാരണ പത്ര വായനക്കാരൻ  എന്ത് തെറ്റാണ് ഇവരോടൊക്കെ  ചെയ്തത് ആവോ?

കാര്യം ഒക്കെ കറക്റ്റ് പക്ഷെ അതിലെവിടെ ഞായം കേസവാ എന്ന് പണ്ട് ഒരു പാവം ന്യായവാദ ക്കാരൻ ചോദിച്ചത് പോലെ ആയില്ലേ കാര്യങ്ങൾ.

ഇവിടെ രമേശ്‌ ചെന്നിത്തല കുറ്റക്കാരൻ ആണോ എന്ന് കേട്ടവര്ക്ക് മാത്രമേ അറിയൂ!!!