14 ജൂൺ, 2013


അരുത് കാട്ടാളാ......

മതേതരത്വത്തിന്റെ വാഴ്നിലങ്ങൾ ആകേണ്ട നമ്മുടെ വിദ്യാലയങ്ങളിൽ ചിലതിലെങ്കിലും ഇപ്പോൾ കൂട്ടമണിക്ക് ശേഷം കേൾക്കുന്ന  പ്രാർത്ഥനകൾ അങ്ങനെ അല്ല പാടി തീർക്കുന്നത്  എന്നാണ് ഈ ഉള്ളവന് തോന്നിയിട്ടുള്ളത്. അത് മാത്രമല്ല പലപ്പോഴും അത് ദൈവത്തോടുള്ള കെഞ്ചലൊ അല്ലെങ്കിൽ വാഴ്ത്തലോ എന്ന നിലയിൽ  സ്വയം ചുരുക്കപ്പെട്ടിരിക്കുന്നു.  അഖിലാണ്ട മണ്ഡലം അണിയിച്ചൊരുക്കി അതിനുള്ളിൽ ആനന്ദ ദീപം കൊളുത്തി വെളിച്ചം പകരുന്ന ദൈവത്തിനു എന്തിനാണ് അഹൂജ കോളാമ്പികളിൽ ഒരു കൂട്ട സ്തുതി.  കൂട്ട ഇരക്കലിന്റെ  ഈ ഗതികേട് കുട്ടിയുടെ ആത്മവിശ്വാസത്തെ തകർക്കുന്നുണ്ടോ ?
ഉത്തരം പറയാൻ വരട്ടെ
ഇനി ബാലാമണി അമ്മയുടെ ഒരു തർജ്ജമ  ചില മിനുക്കലുകളോടെ ഒന്ന് വായിക്കൂ

ബലമെനിക്കേകണം  സത്യത്തിൻ പാതയിൽ
 നിലകൊള്ളാൻ എപ്പോഴും ഈ ജഗത്തിൽ
കരളിൻ വെളിച്ചത്തിൽ  ശരിയെന്നു കാണ്മതെ
കരണങ്ങൾ  കൊണ്ടെന്നും ചെയ്തിടാനും.,......
മനുജരുമായി വേണ്ടുമിടപാടിലൊക്കെയും
കനിവും ഔദാര്യവും കാട്ടുവാനും
ഒരുനാളുമെന്നിൽനിന്നുളവായി പോകല്ലേ
പരനുൾനോവേൽക്കുവാൻ പോരും വണ്ണം
അരിശമിയന്നൊരു വാക്കുപൊലും
തെല്ലും അനുഭവമില്ലാത്ത  നോക്ക് പോലും .....
ഇഹ ലോക യാത്രയിൽ ഞാൻ ഇനി കണ്ടെത്താ--
നിടവരുവോർക്കെല്ലാം എന്നിലൂടെ
സുഖവും വെളിച്ചവും കൈവരാൻ എന്നിൽ
വിശ്വാസ ദീപം കൊളുത്തിടെണേ ......

ഇതിൽ ഒരു വ്യക്തിയുടെ , കുട്ടിയുടെ അകം  നിങ്ങൾക്ക്  വായിക്കാൻ ആയോ?
മാനവരാശിയുടെ  നന്മക്കു വേണ്ടിയുള്ള ഒരു തോന്നൽ  ഇത് ഉണ്ടാക്കുന്നില്ലേ ????


stop  reading ...start  reacting 

1 അഭിപ്രായം:

  1. മനുഷ്യനപ്പുറമുള്ള ഏതോ ശക്തിവിശേഷം അവന്റെ ഭാഗദേയം നിർണയിക്കുന്നു എന്ന സന്ദേശമാണ് വിദ്യാലയങ്ങളിലെ പ്രാർത്ഥനകളിൽ മുഴങ്ങിക്കേൾക്കാറുള്ളത്. മനുഷ്യനിലും, അവന്റെ നന്മകളിലും, ശക്തിയിലും വിശ്വാസമുറപ്പിച്ച് കരുത്തുനേടാനുള്ള ആർജവത്തെ കുരുന്നിലേ നുള്ളി എറിഞ്ഞ് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രാർത്ഥനകളോട് വ്യക്തിപരമായി ഞാൻ എതിരാണ്. പക്ഷേ ക്ലാസ് റൂമുകളിൽ ഇത് മുഴങ്ങുമ്പോൾ എഴുന്നേറ്റ് നിന്ന് അഭിനയിക്കാതെ തരമില്ല. തീരുമാനങ്ങൾ മറ്റെവിടെയോ നിന്ന് അടിച്ചേൽപ്പിക്കപ്പെടുമ്പോൾ അദ്ധ്യാപകർ നിസ്സാഹായരായിപ്പോവുന്നു.

    മറുപടിഇല്ലാതാക്കൂ